മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പോലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഏതാനും ചില സി. പി. ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകള്‍ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നതെന്നും, കേസ്സന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :
തീവ്രവാദബന്ധമുള്ള സി. പി. എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഏതാനും ചില സി. പി.
ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകള്‍ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നത്.
കേസ്സ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് പരിശോധിക്കാനാണ് സി. പി. എം നേതൃത്വം തയ്യാറാവേണ്ടത്.കേസ്സന്വേഷണം എന്‍. ഐ. എയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
