സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പോലീസിനെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പോലീസിനെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാര്‍ലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യ വിരുദ്ധരാണോ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. രാജ്യ താത്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരാങ്കാവിലെ സി പി എം പ്രവര്‍ത്തകരുടെ അറസ്റ്റെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാവോയിസ്റ്റുകളെ തേടി കാടുകയറേണ്ട, അവര്‍ കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ തന്നെയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *