കല്പ്പ: മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാറ്റിലും കോളിലും അകപ്പെട്ട് ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ അമ്ബതോളം മത്സ്യത്തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു. അഞ്ചു ബോട്ടുകളിലെ തൊഴിലാളികളാണ് ഒരാഴ്ചയായി ഇവിടെ കഴിയുന്നത്.തിരുവനന്തപുരം പൊഴിയൂരില്‍നിന്നുള്ള പത്തുപേരും ഈ സംഘത്തിലുണ്ട്.
ആഹാരവും മരുന്നും പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അധികാരികള്‍ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
