കൊച്ചി : നെടുമ്ബാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. റീ ചാര്‍ജബിള്‍ ഫാനിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
51 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി പിടിയിലായി. സൗദിയില്‍ നിന്നും വരികയായിരുന്ന വന്ന സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
