സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി; താത്ക്കാലികമായി മരവിപ്പിച്ച്‌ കോടതി

വയനാട്: എഫ്സിസി മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച്‌ കോടതി. എഫ്സിസി സന്യാസി സമൂഹത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ജനുവരി ഒന്നിന് കേസ് കോടതി വീണ്ടും പരിഗണിക്കും. ‘ജസ്റ്റിസ് ഫോര്‍ ലൂസി’ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയെ സമീപിച്ചത്.

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത തരത്തിലുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയില്‍ ലൂസി വത്തിക്കാനുള്‍പെടെ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അതെല്ലാം തള്ളുകയായിരുന്നു. ഇതിനുശേഷമാണ് ജസ്റ്റിസ് ഫോര്‍ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *