ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില മേഖലകളില്‍ ഇളവുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടണമെന്നായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.
