ബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്തും, 1200 കോടിയുടെ ആയുധങ്ങള്‍ ഇന്ത്യയ്‌ക്ക്, കരാറിന് അംഗീകാരം നല്‍കി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: 1200 കോടിയോളം വിലവരുന്ന ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാറിന് അമേരിക്ക അംഗീകാരം നല്‍കി. പത്ത് മിസൈലുകള്‍, 16 എം.കെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്‌സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യയ്‌ക്ക് നല്‍കുക എന്ന് ട്രംപ് ഭരണകൂടം അറിയിച്ചു.

പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി അമേരിക്കന്‍ കോണ്‍ഗ്രസില്‍ വെച്ച വിജ്ഞാപനങ്ങളിലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്ളത്.

അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയോട് ട്രംപ് നേരത്തെ മലേറിയ മരുന്നുകള്‍ക്ക് അഭ്യര്‍ത്ഥിച്ചിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ത്യ മരുന്നുകളുടെ കയറ്റുമതിയിലെ വിലക്ക് നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *