സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കേരള എന്‍ ജി ഒ യൂണിയന്‍ 53 ാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ഉജ്വല തുടക്കം. രാവിലെ 9.00 ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് 2015 വര്‍ഷത്തെ സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി ഇ. പ്രേംകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. എന്‍.ജി.ഒ യൂണിയന്റെയും എന്‍.ജി.ഒ യൂണിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഒരു വര്‍ഷത്തെ വരവു ചെലവു കണക്ക് സംസ്ഥാന ട്രഷറര്‍ എസ് രാധാകൃഷ്ണനും കേരളാ സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്ക് മാനേജര്‍ എന്‍. കൃഷ്ണപ്രസാദും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ചു.
കേരള എന്‍ ജി ഒ യൂണിയന്‍ 53 ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോയത്തില്‍ (29.05.2016) വൈകുന്നേരം 11.00 ന് ജനപക്ഷ സിവില്‍ സര്‍വ്വീസ് – സമീപനവും പ്രയോഗവും എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാര്‍ ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി ശ്രീരാമകൃഷ്ണന്‍, കെ വരദരാജന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന സുഹൃദ് സമ്മേളനം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. വിവിധ അദ്ധ്യാപക- സര്‍വ്വീസ് സംഘടനാ നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കും. 5.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടീസ്റ്റ സെതില്‍വാദ് ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ ഇ എന്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 8.00 ന് മലപ്പുറം ജ്വാല കലാവേദി നാടന്‍പാട്ട് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *