മലപ്പുറം കോട്ടക്കലില്‍ പറപ്പൂര് വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണനെ സസ്പെന്‍സ് ചെയ്തു. സര്‍ട്ടിഫികറ്റ് നല്കാന് കൈകൂലി വാങ്ങിയതിനാണ് നടപടി. എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരു മാറിയത് തിരുത്താന്‍ ആവശ്യമായ എല്ലാ രേഖകളുമായി ചെന്ന കുട്ടിയില്‍ നിന്ന് വില്ലേജ് ഓഫീസര്‍ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. വണ്‍ ആന്റ സെയിം സര്‍ട്ടിഫിക്കറ്റ് നല്കാന് അയ്യായിരം രൂപയാണ് കൈകൂലി ആവശ്യപ്പെട്ടത്. മൂവായിരം രൂപ നല്‍കിയെങ്കിലും നിയമ പരമായി ചെച്ചാന്‍ കഴിയാത്ത കാര്യമാണെന്നും അയ്യായിരം തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. ഒടുവില്‍ നാലായിരം രൂപക്ക് സര്‍ട്ടിഫികറ്റ് നല്കാന് വില്ലേജ് ഓഫീസര്‍ തല്ലാറായായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇയാളെ സസ്പെന്റ് ചെയ്യാന്‍ മന്ത്രി ഇ ചന്ദ്രശേഖരന് ജില്ലാ കലക്ട്രര്ക്ക് നിര്‍ദ്ദേശം നല്കി. സംഭവത്തെ തുടര്‍ന്ന് വിവിധ സംഘടനകള്‍ വില്ലേജോഫീസിലേക്ക് മാര്‍ച്ച് നടത്തി.
