വോട്ട് ചോര്‍ന്നതില്‍ അപാകതയില്ല

തിരുവനന്തപുരം: എല്‍ഡിഎഫിലേക്ക് വോട്ടു ചോര്‍ന്നതില്‍ അപാകതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തതിന്റെ പരിചയക്കുറവായിരിക്കാം കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ്- ബിജെപി ബന്ധത്തിന്റെ തെളിവാണ് ഒ രാജഗോപാല്‍ എല്‍ഡി എഫിന് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ തെളിഞ്ഞിരിക്കയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ഒരു കാലത്തും ബിജെപിയുടെ പിന്തുണ വേണ്ട. പിസി ജോര്‍ജിനോട് വ്യക്തി വിരോധമില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിച്ചുവെന്നത് മാത്രമാണ് അദ്ദേഹത്തോടുളള വിരോധത്തിന് കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *