വാഷിംഗ്ടണ്‍: കോവിഡ് നിയന്ത്രണവിധേയമാകാതെ രാജ്യം തുറന്നുകൊടുത്താല്‍ രണ്ടാംവരവ് ഭീകരമായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ മുന്നറിയിപ്പ്. ചിലര്‍ പറഞ്ഞതുപോലെ സെപ്റ്റംബറില്‍ വാക്സിന് ഉത്പാദനം ആരംഭിക്കാനാവില്ലെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.
നിയന്ത്രണങ്ങളില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തുറന്നുകൊടുക്കണമെങ്കില്‍ ആദ്യം വ്യാപകമായ പരിശോധനകള്‍ നടത്തണമെന്നും പുതിയ വൈറസ് കേസുകള്‍ കണ്ടെത്തണമെന്നും ബില്‍ഗേറ്റ്സ് പറയുന്നു.
വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്നു കരുതി പുറത്തിറങ്ങുന്നത് അവര്‍ക്കു കാര്യമായി റിസ്കില്ലെന്ന സൂചനയല്ല നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് മാധ്യമമായ സിഎന്‍എന്നിനു നല്കിയ അഭിമുഖത്തിലാണ് ബില്‍ഗേറ്റ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കൊറോണ വൈറസിനെതിരേയുള്ള ഏറ്റവും മികച്ച ഏഴ് വാക്സിന് വികസന ആശയങ്ങള്‍ക്കു ബില്‍ഗേറ്റ്സ് ധനസഹായവും നല്കി.
എല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിന് ഉത്പാദനം ആരംഭിക്കാനാവുമെന്നും ചിലപ്പോള്‍ രണ്ടു വര്‍ഷമെടുത്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
