ഇതാണ് മാതൃക, കൊവിഡില്‍ കുടുങ്ങിയ 266 സഊദി പൗരന്മാര്‍ നാട്ടിലേക്കു പറന്നു: മൂന്ന് വിമാനത്താവളങ്ങളിലേക്കും വിമാനങ്ങള്‍ എത്തിച്ച്‌ സഊദി

കൊണ്ടോട്ടി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ സഊദി പൗരന്മാര്‍ ഒടുവില്‍ സ്വദേശത്തേക്കു മടങ്ങി. ഇന്നലെ ഉച്ചക്ക് 3.10ന് കരിപ്പൂരില്‍ നിന്ന് 136 സഊദി പൗരന്മാരുമായാണ് സഊദി എയര്‍ലൈന്‍സ് വിമാനം റിയാദിലേക്ക് പറന്നത്. ഈ വിമാനം ബാഗ്ലൂര്‍ വഴിയാണ് പുറപ്പെട്ടത്. ഇവിടെ നിന്ന് 130 സഊദി പൗരന്മാരേയും കൊണ്ടാണ് വിമാനം പറന്നത്.

കേരളത്തില്‍ കുടുങ്ങിയവര്‍ കൂടുതല്‍ പേരും വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരായിരുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും സംഘത്തിലുണ്ട്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് വിമാനത്താവളത്തിനകത്ത് കയറ്റിയത്. എമിഗ്രേഷന്‍, ക്സ്റ്റംസ് പരിശോധനകളും ലോക്ഡൗണ്‍ നിര്‍ദേശത്തിലായിരുന്നു. കേരളത്തില്‍ കൊവിഡ് കാലത്തും സൗകര്യങ്ങള്‍ ലഭിച്ചതായി സഊ ദിപൗരന്‍ അഹമ്മദ് പറഞ്ഞു. മാതാവ് നിമ അല്‍വിസിദാനെ കോട്ടക്കല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്നതായിരുന്നു അദ്ദേഹം. കരിപ്പൂരിന് പുറമെ മുംബൈ, ദില്ലി വിമാനത്താവളങ്ങളിലേക്കും ഓരോ വിമാനങ്ങള്‍ സഊദി എത്തിച്ച്‌ പൗരന്മാരെ കൊണ്ടുപോയി. വ്യോമയാന മന്ത്രാലയത്തിന്റെ പ്രേ്രത്യക അനുമതിയോടെയാണ് സഊദി പ്രത്യേക സര്‍വിസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *