യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

ദുബായ് : യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് ഇരിങ്ങത്ത് പയ്യോളി കുണ്ടറക്കാട്ട് പോക്കര്‍ ആണ് ദുബായില്‍ മരിച്ചത്. ദുബായിലെ റസ്റ്ററന്റ് ശൃംഖല ഇൗറ്റ് ആന്‍ഡ് ഡ്രിങ്ക് ഉടമ കുണ്ടറക്കാട്ട് മമ്മദാജിയുടെ സഹോദരനാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

യു.എ.ഇയില്‍ ശനിയാഴ്ച 624 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 11പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തു കോവിഡ് ബാധിച്ചു മറിച്ചവരുടെ എണ്ണം 185ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,417ഉം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 458 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം . 4,295ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *