ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. നേരത്തെ ഡല്‍ഹിയിലേക്ക് സര്‍വിസ് നടത്താനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയാണ് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്നു. ഇവിടേക്കുള്ള യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 950 റിയാലും സര്‍വിസ് ചാര്‍ജ്ജുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച സര്‍വിസ് നടത്തും.
കേന്ദ്ര സര്‍ക്കാറിെന്റ ‘വന്ദേ ഭാരത് മിഷന്‍’ പദ്ധതിയുടെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതെന്നും പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാന തലസ്ഥാനത്തേക്ക് വരും ദിനങ്ങളില്‍ സൗദിയില്‍നിന്ന് വിമാനസര്‍വിസുകള്‍ ഉണ്ടാവുമെന്നും എംബസിയില്‍നിന്നും കോണ്‍സുലേറ്റില്‍ നിന്നുമുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ ഉണ്ടാവുമെന്നും കോണ്‍സുലേറ്റ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
