കോവിഡ് ലക്ഷണം ; തിങ്കളാഴ്ച എത്തിയ പ്രവാസികളില്‍ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: തിങ്കളാഴ്ച രാത്രി കേരളത്തിലെത്തിയ പ്രവാസികളില്‍ ആറുപേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കാണപ്പെട്ടു . അതേത്തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ബഹറിനില്‍ നിന്നും കരിപ്പൂരെത്തിയ നാലുപേര്‍ക്കും ദുബായില്‍നിന്ന് നെടുമ്ബാശ്ശേരി എത്തിയ രണ്ടുപേര്‍ക്കുമാണ് രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടത്.

കരിപ്പൂരില്‍ ഇറങ്ങിയവരില്‍ രോഗലകഷണമുണ്ടായിരുന്ന നാലുപേരെയും മറ്റു യാത്രികര്‍ക്കൊപ്പം പ്രവേശിപ്പിക്കാതെ റണ്‍ വേയില്‍ ആംബുലന്‍സ്‌ എത്തിച്ച്‌ നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു ഇതില്‍ മൂന്നുപേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്.

തിങ്കളാഴ്ച രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാര്‍ക്കും രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *