ജനീവ : കൊറോണ വൈറസ് ലോകത്ത് നിന്ന് എപ്പോള്‍ തുടച്ചു മാറ്റപ്പെടും വാക്സിന് എന്നെത്തും തുടങ്ങിയ ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തില്‍ മുറുകുമ്ബോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. വാക്സിന് കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന് പറയുന്നത്.
‘കൊറോണ വൈറസിനെ പെട്ടെന്നൊന്നും തുരത്താനാവുമെന്നു പ്രതീക്ഷിക്കേണ്ട. ചിലപ്പോള്‍ അത് ഒരിക്കലും പോയില്ലെന്നും വരാം, എച്ച്ഐവി വൈറസ് പോലെ കൊറോണയും ദീര്‍ഘകാലം നിലനിന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷംതോറും ലോകമെമ്ബാടും കുറെ പേരെ കൊന്നൊടുക്കുന്ന രോഗത്തിലൊന്നായി ഇതു തുടര്‍ന്നേക്കാം’ – അദ്ദേഹം പറഞ്ഞു
നിലവില്‍ കൊറോണ വൈറസിനെതിരായി 100ല്‍ അധികം വാക്സിനുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുന്നുണ്ട്. വൈറസിനെ നിയന്ത്രണ വിധേയമാക്കുന്നത് ഇപ്പോഴും സാധ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ വ്യക്തമാക്കി. അതേസമയം അണുബാധയുടെ രണ്ടാം തരംഗത്തെ നിയന്ത്രണ വിധേയമാക്കാതെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് പ്രയോജനം ചെയ്യില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
