ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തും; ഉമ്മന്‍ ചാണ്ടി

രുവനന്തപുരം: ജനപ്രതിനിധികളെ ക്വാറന്റീനിലാക്കിയത് ശരിയോ തെറ്റോ എന്ന് ജനം വിലയിരുത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാളയാര്‍ സംഭവത്തില്‍ ആരെയും പാസില്ലാതെ കടത്തി വിടണമെന്ന് ഒരു യു ഡി എഫ് നേതാവും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ബാറുകള്‍ക്ക് എതിരായിരുന്നു. എന്നിട്ടും ആരോപണങ്ങള്‍ കേട്ടു. ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനയ്ക്ക് തടയിട്ടു കൊണ്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും. മദ്യം വീടുകളില്‍ എത്തിക്കുകയാണോ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി ചോദിക്കുകയുണ്ടായി.

ഇന്ത്യയുടെ സമ്ബദ്ഘടന തകരാറിലായി. കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജ് അപര്യാപ്തമാണ്. പാവങ്ങള്‍ക്ക് ഇതിലൂടെ ഒന്നും ലഭിക്കില്ല. ആത്മാര്‍ത്ഥതയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നതെങ്കില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. പാവപ്പെട്ടവരിലൂടെയാണ് പാക്കേജ് നടപ്പിലാക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *