മലപ്പുറം: വിമാന യാത്രയ്ക്കിടെ ലൈംഗിക അതിക്രമമുണ്ടായതായി യുവതിയുടെ പരാതി. ഒമാന്‍ എയറിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്നു പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്കാണ് സഹയാത്രികനില്‍നിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്തു.
വിമാനത്തില്‍ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മൂന്നര വയസ്സുളള മകളും യുവതിക്കൊപ്പം ഉണ്ടായിരുന്നു. വിമാനമിറങ്ങിയതിനുപിന്നാലെ യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഭര്‍ത്താവ് ഒമാന്‍ എയറിന് ആദ്യം പരാതി നല്‍കി. പിന്നീട് ഈ വിവരമടക്കം മലപ്പുറം എസ്‌പിക്ക് ഇ-മെയില്‍ പരാതി നല്‍കി. മലപ്പുറം എസ്‌പി കരിപ്പൂര്‍ പൊലീസിന് പരാതി കൈമാറുകയായിരുന്നു.
പരാതിക്കാരിയായ യുവതിയും ലൈംഗിക അതിക്രമം നടത്തിയ പെരിന്തല്‍മണ്ണ സ്വദേശിയും ഇപ്പോള്‍ ക്വാറന്റൈനിലാണ്. പരാതിയില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
