അമേരിക്കയില്‍ കോവിഡ്​ കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്​ വര്‍ധനവ്

അമേരിക്കയില്‍ കോവിഡ്​ കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്​ വര്‍ധനവ്.39,327 കോവിഡ്​ കേസുകളാണ്​ വ്യാഴാഴ്​ച മാത്രം റിപ്പോര്‍ട്ട്​ ചെയ്​തത്​. ടെക്​സാസില്‍ മാത്രം 5996 പുതിയ കേസുകളുണ്ട്​. എന്നാല്‍ സ്​ഥിതിഗതികള്‍ ഇതിലും മോശമാണെന്നാണ്​ ആരോഗ്യരംഗ​െത്ത വിദഗ്​ധര്‍ മുന്നറിയിപ്പ്​ നല്‍കുന്നത്​.ടെക്​സാസിനെകുടാതെ ഫ്ലാറിഡ, അരിസോണ ന്യൂ മെക്​സിക്കൊ തുടങ്ങി എല്ലാ ഹോട്ട്​സ്​പോട്ടുകളിലും രോഗികള്‍ വര്‍ധിച്ചിട്ടുണ്ട്​.

അതേസമയം ആ​ഗോ​ള​ത​ല​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 97 ല​ക്ഷം പി​ന്നി​ട്ടു. പു​തു​താ​യി 1,79,521 പു​തി​യ കേ​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വേ​ള്‍​ഡോ മീ​റ്റ​റി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 491,724 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച്‌ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *