മലപ്പുറം-മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നേതാക്കള്‍ മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. യുവമോര്‍ച്ച മങ്കട മണ്ഡലം സെക്രട്ടറി രതീഷ് ഏലായിലിന് തലക്ക് സാരമായ പരുക്കേറ്റു.ജില്ലാ പ്രസിഡണ്ട് സജീഷ് ഏലായില്‍, സംസ്ഥാന സെക്രട്ടറി ഷിദുകൃഷ്ണന്‍,ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീനാഥ്,പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ജുന്‍, വണ്ടൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രണവ്, നിലമ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ്, ജില്ലാ ട്രഷറര്‍ അഖിലേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. മാര്‍ച്ച് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ഉദ്ഘാടനം ചെയ്തു
