സ്വപ്്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്്‌നസുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ എന്‍.ഐ.എ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് സ്വപ്്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ സൗമ്യ നല്‍കിയ മൊഴി അനുസരിച്ച് സ്വപ്്‌ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ട്. സരിത്ത് നേരത്തെ അറസ്റ്റിലായിരുന്നു.സ്വപ്്‌നക്കു വേണ്ടി അന്വേഷണ ഏജന്‍സികള്‍ തെരച്ചില്‍ നടത്തി വരികയാണ്. അറസ്റ്റിന് മുമ്പ് മുന്‍കൂര്‍ ജാമ്യത്തിനായാണ് സ്വപ്്‌ന ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, കസ്റ്റംസ് രേഖാമൂലം ആവശ്യപ്പെടാതെ സ്വപ്്‌നയെ പിടികൂടാന്‍ ശ്രമിക്കില്ലെന്ന നിലപാടിലാണ് കേരള പോലീസ്. നയതന്ത്ര ഓഫീസുമായി ബന്ധപ്പെട്ട കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തുക. അവര്‍ക്ക് സംസ്ഥാന പോലീസിന്റെ സഹായം ആവശ്യമാണെങ്കില്‍ രേഖാമൂലം അറിയിക്കണം.

Leave a Reply

Your email address will not be published. Required fields are marked *