മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

വളാഞ്ചേരി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണ്‍ സംഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ വളാഞ്ചേരിയിലുള്ള വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി സിദു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച കോട്ടക്കന്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഖില്‍ കാര്‍ത്തിവേല്‍ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, സജു കുളത്തൂര്‍ ടി.കെ.സുബീഷ്, സി.വിജേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *