നൗഷാദ് അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് സഹായം കൈമാറി

മലപ്പുറം: മലപ്പുറം നൗഷാദ് അസോസിയേഷന്‍ മലപ്പുറം ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ ഗവ.കോളേജിലേക്ക് സഹായം കൈമാറി. ബെഡ് ഷീറ്റ് ,തലയണ , ബക്കറ്റ് , മുതലായ ആവശ്യ സാധനങ്ങളാണ് നല്‍കിയത് . മുന്‍സിപ്പല്‍ . ചെയര്‍ പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ഏറ്റുവാങ്ങി. മുന്‍സിപ്പല്‍ സെക്രട്ടറി പി.ബാലസുബ്രഹമണ്യന്‍, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍,ഹാരിസ് ആമിയന്‍,കെ.കെ. മുസ്തഫ പി. മുഹമ്മദ് കുട്ടി,റജീന ഹുസൈന്‍, നൗഷാദ് അസോസിയേഷന്‍ ഭാരവാഹികളായ നൗഷാദ് മാമ്പ്ര, നൗഷാദ് വറ്റല്ലൂര്‍, നൗഷാദ് ബിസ്മി , നൗഷാദ് തിരൂരങ്ങാടി എന്നിവര്‍ പങ്കെടുത്തു.ജില്ലയുടെ മറ്റു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കും സംഘടന സഹായങ്ങള്‍ എത്തിക്കുമെന്ന് നൗഷാദ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് പാതാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *