പത്തനംതിട്ട: യു ഡി എഫില്‍ നിന്ന് പിരിയുന്നെന്ന സൂചന നല്കി ചരല്‍കുന്നിലെ കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാംപ് കെ എം മാണി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിനോടും സി പി എമ്മിനോടും സമദൂരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആരും വിരട്ടാന്‍ നോക്കേണ്ട. പാര്‍ട്ടി നിര്‍ണായക സാഹചര്യത്തിലാണ്. ആരോടും പകയില്ല. കേരള കോണ്‍ഗ്രസ് തറവാടിത്തമുള്ള പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു. പീഡനങ്ങളും നിന്ദയുമാണ് യു ഡി എഫില്‍ നിന്ന് കിട്ടിയത്. പാര്‍ട്ടിക്ക് ആരുടെയും പിന്നാലെ പോവേണ്ട ആവശ്യമില്ല. നല്ലതു ചെയ്യുന്നവരെ പിന്തുണക്കും. യു ഡി എഫില്‍ പരസ്പര സ്നേഹമില്ല. നല്ലവഴി ഏതെന്ന് വിശദമായി ആലോചിക്കും നാളെ തീരുമാനിക്കും. നല്ലവഴി തുറന്നു കിട്ടിയാല്‍ ആവഴിക്ക് പോവും. എങ്ങോട്ടു പോവുന്നെന്ന കാര്യത്തില്‍ ധീരമായ തീരുമാനം വേണം. എന്നും കസേരയില്‍ ഇരുന്നിട്ട് കാര്യമില്ലെന്നും മാണി പറഞ്ഞു.
