മറന്നു പോയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും പഠിക്കുന്ന സമയത്തു തന്നെ കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉറപ്പിച്ചു നിര്‍ത്താനും ലളിതമായ വിദ്യ. പത്തു സെക്കന്റിനുള്ളില്‍ മറവിയെ തിരിച്ചു പിടിക്കാന്‍ ഉപകരിക്കുന്നതാണ് ഈ വിദ്യയെന്ന് അമേരിക്കയില്‍ നടന്ന പഠനം തെളിയിക്കുന്നു.
മനുഷ്യന്റെ തലച്ചോറിലെ ഇരുവശങ്ങളുമാണ് ഓര്‍മ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വലതു തലച്ചോര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും ഇടതു തലച്ചോര്‍ വലതുഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. നാം ഒരു കാര്യം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത് വലതു തലച്ചോറാണ്. ആദ്യമായി എന്തെങ്കിലും കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ അത് സൂക്ഷിക്കുന്നത് ഇടതു തലച്ചോറിലാണ്.
നാം എന്തെങ്കിലുമൊരു കാര്യം പെട്ടെന്ന് മറന്നാല്‍ വലത്തെ തലച്ചോറിനെ ഉദ്ദീപിപ്പിച്ചാല്‍ മതി. അതിനായി ഇടതുമുഷ്ടി മുറുക്കി പിടിക്കുകയും വിടുകയും ചെയ്യുക. ഇത് ആവര്‍ത്തിച്ച് ചെയ്താല്‍ മറന്നു പോയ കാര്യങ്ങള്‍ പെട്ടെന്ന് ഓര്‍മ്മയിലേക്ക് വരും.
പുതുതായി കാര്യങ്ങള്‍ പഠിക്കുമ്പോള്‍ ഇതേ രീതിയില്‍ വലതുമുഷ്ടി മുറുക്കി പിടിക്കുകയും വിടുകയും ചെയ്യുക. കാര്യങ്ങള്‍ ആഴത്തില്‍ ഓര്‍മ്മയില്‍ ശേഖരിക്കപ്പെടും.
പത്തു സെക്കന്റിനുള്ളില്‍ ചെയ്യാവുന്ന ഈ ചെറിയ വ്യായാമ വിദ്യ കൊണ്ട് മറവിയെ മറികടക്കാനാകുമെന്ന് അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
