കൊച്ചി: സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ചോര്‍ത്തി അശ്ലീല ചിത്രങ്ങള്‍ അയക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. മൊബൈല്‍ സര്‍വ്വീസ് സേവനദാതാക്കളെന്ന വ്യാജേന സ്ത്രീകളെ വിളിച്ച് വിവരങ്ങള്‍ ചോര്‍ത്തി വാട്സ് ആപ്പ് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയാണ് അശ്ലീല ചിത്രങ്ങള്‍ അയക്കുന്നത്. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഫോണ്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഒ.ടി.പി ആവശ്യപ്പെടുകയാണ് സംഘം ചെയ്യുന്നത്. യഥാര്‍ഥമാണെന്ന് കരുതി ഒ.ടി.പി. കൈമാറുന്നതോടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പടെയുള്ളത് ചോര്‍ത്തപ്പെടും. തുടര്‍ന്ന് പ്രൊഫൈല്‍ ഫോട്ടോ അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം മോര്‍ഫ് ചെയ്ത് കോണ്ടാക്ടിലുള്ളവര്ക്ക അയക്കുകയാണ് ചെയ്യുന്നത്. മാനഹാനിയുണ്ടായ സ്ത്രീകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. അഞ്ജാതരുടെ ഫോണ്‍കോള്‍ വരുമ്പോള്‍ വിവരങ്ങള്‍ കൈമാറരുതെന്നും ഒ.ടി.പി മ്പരുകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും പോലീസ് അറിയിച്ചു.
