മലപ്പുറം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മീന്‍ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്രത്യേകം തെരഞ്ഞെടുത്ത പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഭക്ഷ്യവിഭവ സമൃദ്ധി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. രമാദേവി അധ്യക്ഷത വഹിച്ചു.
വിവിധ പൊതുകുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, പഞ്ചായത്തംഗങ്ങളായ കെ. മുഹമ്മദലി, നാസര്‍ കുന്നത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പാന്തൊടി ബാപ്പുട്ടി, കുഞ്ഞിമുഹമ്മദ് കുന്നത്ത്, മുജീബ് റഹ്‌മാന്‍ വടക്കാത്ര, സി. രായീന്‍കുട്ടി, കെ.കുഞ്ഞിമൊയ്തീന്‍, ജൈസല്‍ ചോലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
