മലപ്പുറം- സമസ്ത ജില്ലാ ജംഇയ്യതുല്‍ ഉലമക്ക് കീഴില്‍ ഖാസി, ഖത്വീബ്, മുദര്‍രിസ് എന്നിവരെ രോഗം, മകളുടെ വിവാഹം, വീട് നിര്‍മാണം വിഷയങ്ങളില്‍ സഹായിക്കുന്നതിനായി സംവിധാനിച്ച ക്ഷേമനിധിയുടെ ഫണ്ട് ശേഖരണം ആരംഭിച്ചു. മലപ്പുറം ജില്ലാ തല ഉദ്ഘാടനം കിഴേടത്ത് ഇബ്റാഹീം ഹാജി തിരൂരില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ ആലിക്കുട്ടി മുസ്ലിയാര്‍, ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി, ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു.ക്ഷേമനിധിയുടെ ഈ വര്‍ഷത്തെ ഫണ്ട് സമാഹരണം വിജയിപ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് 19 ന്റെ പ്രതിസന്ധി മൂലം മഹല്ലുകളില്‍ നേരിട്ട് ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം പ്രയാസമായതിനാല്‍ ബാങ്ക് മുഖേനയാണ് ഇത്തവണ സംഭാവന സ്വരൂപിക്കുന്നത്. ബാങ്ക് വിവരം: SAMASTHA KERALA JAMHIYATHUL ULAMA KSHEMA NIDHI, MALAPPURAM SERVICE CO-OPERATIVE BANK, KOTTAPPADI BRANCH A/C No. MSBD110020000113, IFSC : ICIC0000103, Google Pay: 9747505550, 9895354099
