ആനക്കരയില്‍ കരനെല്‍ കൃഷി കൊയ്ത്തുത്സവം നടത്തി

കുമ്പിടി: ആനക്കര കൃഷിഭവന് കീഴില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹസ്തം ഫൗണ്ടേഷന്‍ നടപ്പിലാക്കിയ കരനെല്‍ കൃഷിയുടെ കൊയ്ത്തുത്സവം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പജ ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു രവിന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫിസര്‍ സുരേന്ദ്രന്‍ എം.പി പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റര്‍, തൃത്താല ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.എം.രവീന്ദ്രനാഥന്‍, ഗ്രാമപഞ്ചായത്തംഗം സി .ടി സൈതലവി, അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഗിരീഷ്, ഹസ്തം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീജിത്ത്, രവിന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *