കോവിഡ് വാക്സിന്‍ പരീക്ഷിച്ച്‌ യുഎഇ ആരോഗ്യമന്ത്രി

അബുദാബി: യുഎഇ ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി. യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് മന്ത്രി ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്.

രോഗികളുമായി അടുത്തിടപെഴകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി അടിയന്തര പരിഗണന നല്‍കിയാണ് വാക്‌സിന്‍ നല്‍കിയതെന്ന് അല്‍ ഉവൈസ് വ്യക്തമാക്കി. പരീക്ഷണത്തിന്റെ ഇതുവരെയുള്ള വിജയകരമായ ഫലങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും വാക്‌സിന്‍ സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *