സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഇന്നും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയയായ രണ്ടാം ദിവസമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. സ്പോട്ട് ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ വ്യാപാരികള്‍ നിക്ഷേപ ഇടപാടുകള്‍ വെട്ടിക്കുറച്ചു.

ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണം ചൊവ്വാഴ്ച 0.27 ശതമാനം ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ വില്‍പ്പന പ്രവണതയെ പ്രതിഫലിപ്പിക്കുന്ന 24 കാരറ്റ് സ്വര്‍ണ വില 672 രൂപ കുറഞ്ഞുവെന്ന് എച്ച്‌ഡിഎഫ്സി സെക്യൂരിറ്റീസ് സീനിയര്‍ അനലിസ്റ്റ് കമ്മോഡിറ്റി തപന്‍ പട്ടേല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *