പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്ബത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്.

സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോര്‍ട്ടിന്‍്റെ പകര്‍പ്പ്, താല്‍ക്കാലിക കട ധന പട്ടിക എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക സെന്‍്റര്‍, തൈക്കാട്, തിരുവനന്തപുരം14 വിലാസത്തില്‍ അപേക്ഷിക്കാം.

അപേക്ഷാ ഫോറവും വിശദവിവരവുംwww.norkaroots.org യിലും ടോള്‍ ഫ്രീ നമ്ബറായ 1800 4253 939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *