തിരുവനന്തപുരം: ലൈഫ് പദ്ധതി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുമ്ബോള്‍ വിജിലന്‍സിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്. ലൈഫില്‍ കമ്മീഷന്‍ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനില്‍ക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
റെഡ്ക്രസന്‍്റുമായുള്ള കരാര്‍ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്രസര്‍ക്കാര്‍ അറിയാതെയാണെന്നിരിക്കെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. ലൈഫ് കരാര്‍ ഇതുവരെ പുറത്തുവിടാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് രേഖകള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണത്തിന്‍്റെ കുന്തമുന തനിക്കെതിരെ തിരിഞ്ഞപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
