കായംകുളം: നേത്രാവതി എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപിടുത്തം. തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്കുളള ട്രെയിനാലാണ് തീപിടിച്ചത്. കായംങ്കുളം സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു ബോഗിയില്‍ തീപിടിച്ചതായി കണ്ടെത്തുകയായിരുന്നു. പിടിയിലായ മോഷ്ടാവിന്റെ അത്മഹത്യാ ശ്രമത്തിനിടെയാണ് തീപിടുത്തമുണ്ടായത്. സംഭവുമായ ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ അനസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തുണി കൂട്ടിയിട്ട് കത്തികുകയായിരുന്നു. തീപിടുത്തമുണ്ടായ ബോഗി ട്രെയിനില്‍ നിന്നു വേര്‍പ്പെടുത്തി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
