ഐ.എന്‍.ഡി എക്‌സ്‌പോ നിക്ഷേപക സംഗമം നടത്തി

മലപ്പുറം : മഞ്ചേരിയില്‍ നടന്നു വരുന്ന വ്യവസായ പ്രദര്‍ശന മേള (IND EXPO) യുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിക്ഷേപക സംഗമം നടത്തി. പരിപാടിയുടെ ഉദ്ഘാടനം മഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എം.വി. ലൗലി അധ്യക്ഷനായി. മാംസ അനുബന്ധ മാലിന്യ സംസ്‌ക്കരണം, പാലും പാലുത്പന്നങ്ങളും, സംരംഭങ്ങള്‍ക്കുള്ള സഹായ നിയന്ത്രണ സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുത്തു. നിക്ഷേപം നടത്താന്‍ താത്പര്യമുള്ള 65 സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു. 15 കോടിയുടെ നിക്ഷേപം നടത്താനുള്ള സന്നദ്ധത സംരംഭകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *