ജെ.സി.സി വൈക്കം മുഹമ്മദ്‌ ബഷീര്‍ പുരസ്‌കാരം കെ. രേഖക്ക്

കുവൈത്ത്​ സിറ്റി: ജനത കള്‍ച്ചറല്‍ സെന്‍റര്‍ (ജെ.സി.സി) കുവൈത്ത്​ ഒമ്ബതാമത്​ വൈക്കം മുഹമ്മദ്‌ ബഷീര്‍ അവാര്‍ഡ്​ ചെറുകഥാകൃത്ത് കെ. രേഖക്ക്​. പ്രശസ്തിപത്രവും, ശില്‍പവും 25,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്‌. ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത് ചെയര്‍മാനും നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്​കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ എം.പി. വീരേന്ദ്രകുമാര്‍, എം.പി. അബ്​ദുസ്സമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ. ഡി. ബാബുപോള്‍, നെടുമുടി വേണു എന്നിവരാണ് പുരസ്​കാരം നേടിയത്​.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌​ ഡിസംബറില്‍ കേരളത്തില്‍ അവാര്‍ഡ്ദാന ചടങ്ങ്​ നടത്തുമെന്ന് ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂര്‍, ജെ.സി.സി മിഡില്‍ ഈസ്​റ്റ്​ കമ്മിറ്റി പ്രസിഡന്‍റ്​ സഫീര്‍ പി. ഹാരിസ്, ജെ.പി.സി.സി സംസ്ഥാന പ്രസിഡന്‍റ്​ ഷംഷാദ് റഹിം എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *