യാത്രക്കാരെ അക്രമിച്ച്‌ ഫോണും പണവും കവര്‍ന്ന യുവാവിനെ പിടികൂടി

തിരുവല്ല: ∙ ബൈക്ക് യാത്രക്കാരെ ആക്രമിക്കുകയും അവരുടെ മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്ത കേസിലെ പ്രതിയെ പിടികൂടി. കുറ്റൂരിലെ കടയില്‍ സാധനം വാങ്ങുന്നതിനായി എത്തിയ തുകലശ്ശേരി സ്വദേശികളായ 2 യുവാക്കളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ആക്രമിക്കുകയും അവരുടെ കൈവശത്തുനിന്നും മൊബൈല്‍ ഫോണും പണവും അടങ്ങിയ പഴ്സും കവര്‍ന്ന കേസിലെ പ്രതികളില്‍ ഒരാളായ തൃക്കൊടിത്താനം അമര എന്ന ഊട്ടിക്കല്‍ അനന്തു (21) ആണ് പോലീസിന്റെ പിടിയിലായത്.

പിടിയിലായ ഇയാള്‍ക്ക് മണിക്കുട്ടന്‍, എന്നും ജാദു എന്നും വിളിപ്പേരുകളുണ്ട് . മറ്റു 2 പ്രതികളെ മുന്‍പ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . അനന്തു പെരുമ്ബെട്ടി പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണ്. തിരുവല്ല ഡിവൈഎസ്പി രാജപ്പന്‍ റാവുത്തറുടെ നിര്‍ദേശമനുസരിച്ച്‌ സിഐ പി.എസ്.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കുടുക്കിയത്. ഇപ്പോള്‍ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *