തിരുവനന്തപുരം: ബി ഡി ജെ എസിലെ തര്‍ക്കത്തില്‍ തുഷാര്‍ വെളളാപ്പളളി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. സുഭാഷ് വാസുവിന്റെ അവകാശവാദം തളളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുഷാറിന്റെ നേതൃത്വത്തിലുളള ഭാരവാഹി പട്ടികയ്‌ക്ക് അംഗീകാരം നല്‍കി.
മുന്‍പ് മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കുകയും സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയന്‍ എസ്.എന്‍.ഡി.പി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസു രാജിവച്ചു. മോദി സര്‍ക്കാരിന് കീഴില്‍ ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.
