സി എ ജി റിപ്പോര്‍ട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയം; നിലപാടുകളാണ് പ്രശ്‌നമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സി എ ജി റിപ്പോര്‍ട്ട് കരടാണോ അന്തിമമാണോ എന്നതല്ല വിഷയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സി എ ജിയുടെ വാദമുഖങ്ങള്‍ കേരളത്തെ എത്തരത്തില്‍ ബാധിക്കുമെന്നതാണ് വിഷയം. സി എ ജി എടുക്കുന്ന നിലപാട് കെ ഫോണ്‍, ട്രാന്‍സ്‌ഗ്രിഡ് തുടങ്ങി പദ്ധതികളെ അട്ടിമറിക്കുന്നതാണ്. യു ഡി എഫ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. അതല്ലാതെ റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നു പറഞ്ഞ് പുകമറ സൃഷ്‌ടിക്കുകയല്ല വേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്‌ബി വായ്‌പ്പകള്‍ ഓഫ് ബഡ്‌ജറ്റ് വായ്‌പകളല്ല. അത് ഇന്ത്യയില്‍ കേന്ദ്ര സംസ്ഥാന സര്‍‌ക്കാരുകള്‍ ചെയ്യുന്നുണ്ട്. ഇതൊക്കെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാദ്ധ്യതകളാണ് ഇവയെല്ലാം. ഉത്തമ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ കരട് റിപ്പോര്‍ട്ടെന്ന് പറഞ്ഞത്. കിഫ്‌ബിക്ക് തനത് വരുമാനമില്ല. സി എ ജി ഓഡിറ്റ് നടത്തിയ സമയത്ത് കിഫ്‌ബി ആകെ വായ്‌പയെടുത്തത് മുവായിരത്തില്‍പ്പരം കോടി രൂപയാണ്. ഒരു ഘട്ടത്തിലും സര്‍ക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *