ഇ​റാ​നെ ആ​ക്ര​മി​ക്കാ​ന്‍ ട്രം​പ് പ​ദ്ധ​തി​യി​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്

വാ​ഷിം​ഗ്ണ്‍: ഇ​റാ​നെ ആ​ക്ര​മി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ദ്ധ​തി​യി​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ​കേ​ന്ദ്രം ആ​ക്ര​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ട്രം​പ് ക​ഴി​ഞ്ഞ ആ​ഴ്ച തേ​ടി​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

അ​തേ​സ​മ​യം ഈ ​നാ​ട​കീ​യ​മാ​യ പ​ദ്ധ​തി പി​ന്നീ​ട് വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ദേ​ശീ​യ സു​ര​ക്ഷാ ഉ​ന്ന​ത​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ട്രം​പ് ഇ​ത്ത​ര​ത്തി​ലൊ​രു ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. വി​ശാ​ല​മാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി ആ​ക്ര​മ​ണ​ത്തി​ന് മു​തി​ര​രു​തെ​ന്ന് ഉ​പ​ദേ​ശ​ക​ര്‍ ട്രം​പി​നെ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Leave a Reply

Your email address will not be published. Required fields are marked *