കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി.രണ്ട് യാത്രക്കാരില്‍ നിന്നായി 1088 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.48 ലക്ഷം രൂപ വിലവരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വലിയൊരു സംഘം പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് തുടരുകയാണ്.പല രീതികളാണ് ഇതിനായി അവലംബിക്കുന്നത്.കുഴമ്ബ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് ആളുകള്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്.
