ലീവ് ചോദിച്ചതിന് ഇന്ത്യാക്കാരനെ സ്‌പോണ്‍സര്‍ വെടിവെച്ചു ; പ്രവാസിയുടെ നില അതീവ ഗുരുതരം

ദോഹ: ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ ദോഹയില്‍ സ്‌പോണ്‍സര്‍ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചു. ബീഹാര്‍ സ്വദേശി ഹൈദര്‍ അലിയെയാണ്(35) നെറ്റിയില്‍ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അലി ദോഹയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒക്ടോബര്‍ 29നായിരുന്നു സംഭവം. 30 ന് ഇന്ത്യലേക്കുള്ള ടിക്കറ്റ് എടുത്ത അലി അനുവാദം ചോദിക്കനായി സ്‌പോണ്‍സറുടെ അടുത്തേക്ക് ചെല്ലുകയും അവിടെ വെച്ച്‌ അവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം ആണ് വെടിവെയ്പ്പില്‍ കലാശിച്ചത്.പൊയിന്റ് ബ്ലാങ്കില്‍ നെറ്റിയിലേക്ക്് വെടിയുതിര്‍ക്കുകയായിരുന്നു.

അദേഹത്തിന്റെ കുടുംബവും ദോഹയിലെ ഇന്യന്‍ എംബസിയും വാര്‍ത്ത സ്ഥിരികരിച്ചു. നീണ്ട നാളുകള്‍ക്ക് ശേഷം ആണ് അലി നാട്ടിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിച്ചത്. അലിക്ക് അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ഉള്ളത്.

അലി വരുന്നതും അറിഞ്ഞ് കുടുംബം ഏറെ സന്തോഷത്തില്‍ ആയിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് അവര്‍ ആ ഷോക്കില്‍ നിന്ന് മാറിയിട്ടില്ല എന്ന് അലിയുടെ സഹോദരന്‍ ്ഫ്‌സര്‍ പറഞ്ഞു. അലി ആറു വര്‍ഷമായി ദോഹയിലെ വെല്‍ഡിങ് കമ്ബനിയില്‍ ആണ് ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *