കോവിഡ്​ സാഹചര്യം കണക്കിലെടുത്ത് ജാമ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന്​ സരിത

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട്​ ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസംതന്നെ പരിഗണിച്ച്‌​ തീര്‍പ്പാക്കാന്‍ മജിസ്​ട്രേറ്റ്​ കോടതിക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ പ്രതി സരിത നായര്‍ ഹൈകോടതിയില്‍. അര്‍ബുദത്തിന്​ ചികിത്സയിലാണെന്നും കോവിഡ്​ സാഹചര്യം കൂടി കണക്കിലെടുത്ത് ജാമ്യ ഹരജി പരിഗണിക്കണ​െമന്നുമാണ്​ ആവശ്യം.

ജാമ്യമില്ലാ വാറന്‍റ്​​ പുറപ്പെടുവിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി ഫെബ്രുവരി 25ന്​ കേസ്​ പരിഗണിക്കുന്നു​ണ്ടെന്നും അന്ന്​ തന്നെ ജാമ്യ ഹരജികൂടി പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ്​ ആവശ്യം. ഹരജി അടുത്തയാഴ്​ച പരിഗണിക്കാന്‍ ജസ്​റ്റിസ്​ വി.ജി. അരുണ്‍ മാറ്റി.

സോളാര്‍ പ്ലാന്‍റ്​ സ്ഥാപിക്കാമെന്ന്​ വാഗ്ദാനം ചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടാം പ്രതിയായ സരിതയോട്​ ഫെബ്രുവരി 11ന് ഹാജരാകാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതി നിര്‍ദേശിച്ചിരുന്നു. വക്കീല്‍ മുഖേന അവധി അപേക്ഷനല്‍കിയെങ്കിലും ഇതു തള്ളി അറസ്​റ്റ്​ വാറന്‍റ്​ പുറപ്പെടുവിച്ചെന്ന് ഹരജിയില്‍ പറയുന്നു.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്​റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പും ഹാജരാക്കിയിരുന്നു. എന്നാല്‍, ന്യൂറോ സംബന്ധമായ പ്രശ്നമാണെന്നാണ് ഡോക്ടറുടെ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന്​ കോടതി വാക്കാല്‍ പറഞ്ഞു. കീമോ തെറാപ്പി വേണ്ട രോഗമാണെന്ന്​ ഹരജിക്കാരിയുടെ അഭിഭാഷകനും വ്യക്തമാക്കിയതോടെ ഹരജി മാറ്റുകയായിരുന്നു.

സംസ്ഥാനത്തെ ലഹരി, സെക്സ് മാഫിയയുടെ പിടിയില്‍ പെട്ട് കണ്ണൂരും. കണ്ണൂര്‍ കുഞ്ഞി മംഗലം സ്വദേശിനിയായ സുമയ്യയാണ് ഇന്ന് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച് നവമാധ്യങ്ങളിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയുടെ കൂടെ സുമയ്യ ആദ്യം നാട് വിടുകയായിരുന്നു. പാലക്കാട് സ്വദേശിയായ 18 വയസ്സുകാരനുമായി ഷെയര്‍ ചാറ്റിലൂടെ ബന്ധപ്പെട്ടാണ് സുരയ്യ പയ്യാമ്ബലത് എത്തിയത്. അതിന് ശേഷം കഴിഞ്ഞ 29 ന് വീണ്ടും യുവതിയെ കാണാതാവുകയും പാലക്കാട് സ്വദേശിയുടെ കൂടെ പോയതാണെന്ന് കരുതുകയും ചെയ്തു. എന്നാല്‍ ഭര്‍തൃമതിയായതിനാല്‍ താന്‍ ഈ ബന്ധത്തിന് തയ്യാറല്ലെന്നും പിന്നീട്‌ അവരെ കുറിച്ച്‌ യാതൊന്നും അറിയില്ലെന്നും ഇയാള്‍ വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് ഒന്നാം തിയ്യതി വീട്ടുകാര്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സുരയ്യ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചതിനാല്‍ ഇവര്‍ക്ക് മറ്റൊരു ഫോണ്‍ കൂടി ഉണ്ടെന്ന് കണ്ടെത്തി. ഈ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയിത നിലയില്‍ ആയിരുന്നു.

അതിനു ഇടയില്‍ ഫെബ്രുവരി 4 ന് ഉച്ചയോടെ സേലത്തു നിന്ന് സുരയ്യ ഉമ്മയുടെ ഫോണിലേക്ക് വിളിച്ചു . താന്‍ സുരക്ഷതയാണെന്നും രണ്ട ദിവസം കൊണ്ട് തിരിച്ചെത്തുമെന്നുമാണ്‌ഉമ്മയോട് സുരയ്യ പറഞ്ഞത്. എന്നാല്‍ രണ്ട ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നും പോലീസ് സേലത്തെത്തി സുരയ്യ വിളിച്ച ഫോണ്‍ നമ്ബറിന്റെ ഉടമസ്ഥനെ കണ്ടെത്തി.

സേലത്തെ ഒരു ചായ കടക്കാരനായിരുന്നു അയാള്‍. അയാളെ ചോദ്യം ചെയ്തപ്പോള്‍ ഹോട്ടലില്‍ ചായ കുടിക്കാന്‍ വന്ന യുവതി ഫോണ്‍ വാങ്ങിച്ചു ആരെയോ വിളിക്കുകയും വിളിച്ചനമ്ബര്‍ ഡിലീറ്റ് ചെയ്ത ഫോണ്‍ തിരികെ നല്‍കിയെന്നും പറഞ്ഞു. തുടര്‍ന്ന് പോലീസ് സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ യുവതി ചായക്കടയില്‍ വരുന്നതിന്റെ ദൃശ്യം ലഭിച്ചു.

റോഡരികിലുള്ള മറ്റൊരു സിസിടിവി കൂടി പരിശോധിച്ചപ്പോള്‍ യുവതിയും മുടി നീട്ടി വളര്‍ത്തി കെട്ടിവെച്ച നിലയിലുള്ള രണ്ട്‌ യുവാക്കളും ചേര്‍ന്ന് മറ്റൊരു ഹോട്ടലില്‍ നിന്നു ചായ കുടിക്കുന്ന ദൃശ്യം ലഭിച്ചു. ഇവിടെ നിന്നു രണ്ട് കിലോമീറ്റര്‍ അകലെയാണ് സേലം ബസ്സ്റ്റാന്‍ഡ്. ഇവിടെത്തെ സിസിടിവി ദൃശ്യം കൂടെ പരിശോധിച്ചപ്പോള്‍ ബംഗളുരു ബേസില്‍ കയറി പോകുന്നതായി മനസ്സിലായി.

തുടര്‍ന്ന് ഈ ദൃശ്യം ബംഗളുരു കെഎംസിസി ഭാരവാഹികള്‍ക്ക് അയച്ചു കൊടുത്ത് അവരെ കണ്ടെത്തന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്തിച്ചു. അതിനിടയില്‍ ബംഗളുരു മടിവാള്‍ എന്ന സ്ഥലത്ത് സമാനരൂപമുള്ള യുവതിയും യുവാക്കളും കറങ്ങി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. കഞ്ചാവിനടിമകളായ യുവാക്കളാണിവരെന്നും മനസ്സിലായി. തുടര്‍ന്ന് ഇവരുടെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഗോകര്ണത്തിലാണുള്ളതെന്നു തെളിഞ്ഞു. എന്നാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു.

അവിടെ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാന്‍ ആയിരകണക്കിന് ചെറിയ കൂടാരങ്ങളുണ്ട്. പോലീസ് ഗോകര്‍ണം പോലീസിന്റെ സഹായത്തോടെ ഈ കൂടാരങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ സുരയ്യയെയും രണ്ട യുവാക്കളെയും കണ്ടെത്തി. നേരത്തെ കാമുകനായിരുന്ന പാലക്കാട് കാരന്‍ സുരയ്യയെ രണ്ടംഗ സംഘത്തിന് കൈമാറികയായിരുന്നു.

സുരയ്യയെ മലപ്പുറത്തേക്ക് വിളിച്ചു വരുത്തി അവിടെ നിന്നു ബംഗളുരു ബസില്‍ കയറ്റിവിടുകയായിരുന്നു പാലക്കാട്കാരന്‍.സുരയ്യയുടെ കൈവശം ആറ് പവന്റെ സ്വര്‍ണ്ണാഭരണങ്ങളുണ്ടായിരുന്നു. ഇതൊക്കെ യുവാക്കള്‍ വിറ്റു ബീച്ചിലും മറ്റും അടിച്ചു പോളിച്ചു ജീവിക്കുകയായിരുന്നു. സുരയ്യയ്യയെ കണ്ടെത്താന്‍ പോലീസ് വൈകിയിരുന്നുവെങ്കില്‍ മുംബയിലെ പെണ്‍വാണിഭ റാക്കറ്റിന് അവരെ കൈമാറുമായിരുന്നു. പണം തീരുന്നതോടെ യുവതിയെ കൈമാറാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സുരയ്യയെ കണ്ടെത്താന്‍ കഴിഞ്ഞത്.

സുരയ്യയെയും ഒപ്പം ഉണ്ടായിരുന്ന കര്‍ണ്ണാടക സ്വതേശി അമല്‍ , മലയാളിയായ മുഹമ്മദ് എന്നിവരെയും തിങ്കളാഴ്ച്ച രാത്രിയോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. സുരയ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കി . മറ്റ് രണ്ടു പേരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പയ്യന്നൂര്‍ സിഐ എം.സി പ്രമോദ്, എസ്.ഐ കെ.പി. ബിജിത് എന്നിവരുടെ മേല്‍നോട്ടത്തില്‍ എ.എസ്.ഐ. അബ്ദുല്‍ റൗഫ്, സിപിഒ സൈജു എന്നിവര്‍ ബാംഗളൂര്‍ , സേലം, ഗോകര്‍ണം എന്നിവിടങ്ങളില്‍ ദിവസങ്ങളോളം തങ്ങി നടത്തിയ അന്വേഷണത്തിലാണ് സുരയ്യയെ കണ്ടെത്തനായത്.

തളിപ്പറമ്ബ ഡി.വൈ.ആസ്.പി. കെ.ഇ പ്രേമചന്ദ്രന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എസ്.ഐ മാരായ എം.വി. ശരണ്യ , ടോമി, സി.പി.ഓ വിനയന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സൈബര്‍ സെല്ലിലെ വിജേഷ്, അനൂപ്, സൂരജ് എന്നിവരും അന്വേഷണത്തെ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *