ഉദ്യോഗാര്‍ഥികളുടെ സമരം അനാവശ്യം; എ. വിജയരാഘവന്‍

കോഴിക്കോട്​​: പി.എസ്​.സി ഉദ്യോഗാര്‍ഥികള്‍ സെ​ക്രട്ടറിയേറ്റിന്​ മുന്നില്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന്​ സി.പി.എം ആക്​ടിങ്​ സെക്രട്ടറി എ.വിജയരാഘവന്‍. നടക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം. തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്ക​​ട്ടെയെന്നും വിജയരാഘവന്‍ നിലപാടെടുത്തു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ്​ വിജയരാഘവനും നല്‍കുന്നത്​.

ഫിഷറീസ്​ കരാറിനെ സംബന്ധിച്ച മന്ത്രി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്​. കരാറുണ്ടാക്കിയിട്ടില്ലെന്ന്​ മന്ത്രി തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​. കമ്ബനി സര്‍ക്കാറിന്​ നല്‍കിയ കത്ത്​ പരിശോധിക്കുക മാത്രമാണ്​ ഫിഷറീസ്​ മന്ത്രി ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു.

ഇ.ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്​. എന്നാല്‍, അദ്ദേഹത്തിന്​ ചരിത്രമറിയില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *