കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി

തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി. പുതിയതായി സൃഷ്ടിച്ച സീനിയര്‍ അര്‍ബന്‍ ഫെലോ, അര്‍ബന്‍ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് കോടതി തടഞ്ഞത്.

സീനിയര്‍ അര്‍ബന്‍ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്റെ നിയമനം ഹര്‍ജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അര്‍ബന്‍ ഫെലോ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *