ഗൂഡല്ലൂര്‍: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലുമെന്ന ഭീഷണിക്ക് രണ്ടുവര്‍ഷം വേറെയും ശിക്ഷയനുഭവിക്കണമെന്ന് ഊട്ടി പോക്സോ കോടതി വിധിപറഞ്ഞു. ഗൂഡല്ലൂര്‍ കോത്തവയല് സ്വദേശിയായ 40കാരനെയാണ് പോക്സോ കോടതി ജഡ്ജ് അരുണാചലം ശിക്ഷ വിധിച്ചത്.
മാതാവ് പിണങ്ങിപ്പോയ സമയത്ത് 2014 മുതല്‍ മൂന്നുവര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചതായും പുറത്തുപറഞ്ഞാല്‍ മാതാവിനെയും സഹോദരനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി സംഭവം പുറത്തുപറയാതെ വരുകയായിരുന്നു.
എന്നാല്‍, പീഡനം പതിവായതോടെ പെണ്‍കുട്ടി മാതാവിനോട് സംഭവം പറഞ്ഞതിനെത്തുടര്‍ന്നാണ് ഗൂഡല്ലൂര്‍ വനിത പൊലീസില്‍ പരാതിപ്പെട്ടത്. 2017 സെപ്റ്റംബര്‍ 21ന് പിതാവിനെ അറസ്റ്റുചെയ്തു. ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്ച വിധിയുണ്ടാവുമെന്ന് അറിയിപ്പുണ്ടായതോടെ ഇയാളെ പൊലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി.
വെള്ളിയാഴ്ച ശിക്ഷ വിധിക്കുകയായിരുന്നു. പത്തുലക്ഷം രൂപ പിഴ ഒടുക്കിയിെല്ലങ്കില് അഞ്ചുവര്‍ഷം കൂടുതല്‍ കാലം ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചു. ഗവ. പ്ലീഡര്‍ മാലിനിയാണ് േപ്രാസിക്യൂഷന് അഭിഭാഷകയായി കേസ് വാദിച്ചത്.
