പത്തനംതിട്ട : അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിക്കാനായി യുപി പോലീസ് കേരളത്തില്‍. പന്തളം ചേരിയക്കല്‍ നെസീമ മന്‍സില്‍ അന്‍ഷാദ് ബദറുദ്ദീന്റെ വിവരങ്ങള്‍ ശേഖരിക്കുവാനാണ് യു.പി.പോലീസ് കേരളത്തിലെത്തിയിരിക്കുന്നത്.
ചേരിയക്കലിലെ കുടുംബ വീട്ടില്‍ എത്തിയ അന്വേഷണ സംഘം ബന്ധുക്കളുമായി അരമണിക്കൂര്‍ സംസാരിച്ചു. പന്തളം പോലീസ് സ്‌റ്റേഷനിലെത്തി അന്‍ഷാദിന്റെ വിവരങ്ങള്‍ പരിശോധിച്ചു. ഇന്നലെ വൈകീട്ട് 5.30-ന് യു.പി.സ്‌പെഷല്‍ ടാക്‌സ് ഫോഴ്‌സ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരാണ് എത്തിയത്. സെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.കെ.സുല്‍ഫിക്കര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. റെജി ഏബ്രഹാം എന്നിവര്‍ ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കി. ഇതുനുശേഷം ന്‍ഷാദിനൊപ്പം പിടിയിലായ വടകരസ്വദേശി ഫിറോസ്ഖാന്റെ വീട്ടിലേക്ക് പോയി.
പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ സംഘടനാ ചുമതല വഹിച്ചിരുന്ന അന്‍ഷാദ് 16നാണ് സ്‌പോടക വസ്തുക്കളുമായി വടകരസ്വദേശി ഫിറോസ്ഖാനോടൊപ്പം ഉത്തര്‍പ്രദേശില്‍ പിടിയിലാകുന്നത്. രാജ്യത്ത് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ഇവര്‍ ബംഗ്ലാദേശിലെ ഭീകര സംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്നും യുപി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
