ന്യൂഡല്‍ഹി: മോഷണശ്രമം തടഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. കുട്ടിയുമൊപ്പം മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് മോഷ്ടാവ് 25കാരിയായ യുവതിയുടെ പഴ്സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ മോഷണ ശ്രമം തടഞ്ഞ യുവതിയെ മോഷ്ടാവ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല.
