ദുബൈ: റമദാന് മാസത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം കുറച്ചുകൊണ്ട് യു.എ.ഇ പ്രഖ്യാപനം നടത്തി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയായി പ്രവൃത്തി സമയം നിജപ്പെടുത്തിയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പുണ്യമാസം ഏപ്രില്‍ 12 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അവസാന തീയതി യു.എ.ഇയുടെ ചാന്ദ്രക്കാഴ്ച നിര്‍ണയ സമിതി. സ്ഥിരീകരിക്കും. ജ്യോതിശാസ്ത്രജ്ഞര്‍, കോടതി ഉദ്യോഗസ്ഥര്‍, രാജ്യത്തെ ഇസ്ലാമിക അതോറിറ്റിയില്‍ നിന്നുള്ള ഉപദേഷ്ടാക്കള്‍ എന്നിവരുള്‍ക്കൊള്ളുന്നതാണ് നിര്‍ണയ സമിതി.
റമദാന് മാസത്തില്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ഥനകള്‍ സംബന്ധിച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മതകാര്യവകുപ്പ് പുറത്തുവിട്ടിരുന്നു. ദുബൈയില്‍ റമദാനില്‍ ഇശാ പ്രാര്‍ഥനക്കായി ബാങ്ക് വിളിച്ചാല്‍ അഞ്ച് മിനിറ്റനകം ജമാഅത്ത് നമസ്കാരം ആരംഭിക്കണമെന്നാണ് നിര്‍ദേശം. ഇശാഉം തറാവീഹും അടക്കം അരമണിക്കൂറില്‍ നമസ്കാരം പൂര്‍ത്തിയാക്കി പള്ളികള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കോവിഡ് മുന്കരുതലിെന്റ ഭാഗമായാണ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്ട്മെന്റ് നിര്‍ദേശം പുറപ്പെടുവിച്ചത്.
നമസ്കാരത്തിനെത്തുന്നവര്‍ എല്ലാവരും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിച്ച് വേണം നിരകള്‍ സജ്ജീകരിക്കാന്‍. സ്വന്തമായി മുസല്ല കൊണ്ടുവരണം. ഹസ്തദാനവും ആേശ്ലഷണവും കൂടിചേരലുകളും ഒഴിവാക്കണം. ബാങ്ക് വിളിക്കുന്നത് മുതല്‍ നമസ്കാരം അവസാനിക്കുന്നത് വരെ പള്ളിയുടെ വാതിലുകള്‍ തുറന്നിരിക്കും. നമസ്കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ വാതില്‍ അടക്കും. ഒരുനമസ്കാരം അവസാനിച്ചശേഷം രണ്ടാമത് ജമാഅത്ത് നമസ്കാരം അനുവദിക്കില്ല. ഒറ്റക്ക് പള്ളിയിലെത്തിയുള്ള നമസ്കാരവും അനുവദിക്കില്ല. ഭക്ഷണമോ ഫേസ്മാസ്കോ പോലുള്ളവ വിതരണം ചെയ്യരുത്. എന്തെങ്കിലുംഅസുഖങ്ങളുള്ളവരോ രോഗലക്ഷണമുള്ളവരോ പള്ളിയില്‍ വരരുത്. റമദാനിെന്റ അവസാന പത്തിലെ ഖിയാമുലൈലയെ കുറിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മതകാര്യ വകുപ്പ് അറിയിച്ചു.
