കാടിറങ്ങി നാശംവിതച്ച്‌ വന്യമൃഗങ്ങള്‍

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​ട​ക്ക് പെ​യ്ത മ​ഴ ചൂ​ടി​ന് ആ​ശ്വാ​സം പ​ക​ര്‍​ന്നെ​ങ്കി​ലും വ​ന​ത്തി​നു​ള്ളി​ലെ അ​രു​വി​ക​ളും തോ​ടു​ക​ളും നി​റ​യാ​ത്ത​തി​നാ​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കാ​ടി​റ​ങ്ങി നാ​ട്ടി​ലെ​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു.

കോ​ന്നി ത​ണ്ണി​ത്തോ​ട് റോ​ഡി​ല്‍ പേ​രു​വാ​ലി ഭാ​ഗ​ത്താ​ണ് കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ള്‍ ദാ​ഹ​മ​ക​റ്റാ​ന്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ പേ​രു​വാ​ലി​യി​ല്‍ ക​ല്ലാ​റ്റി​ല്‍​നി​ന്ന്​ വെ​ള്ളം കു​ടി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു.

റോ​ഡി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ഇ​വ തെ​ളി​യാ​ത്ത​തി​നാ​ല്‍ റോ​ഡി​ലി​റ​ങ്ങി​നി​ല്‍​ക്കു​ന്ന ആ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളെ വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

ആ​ന, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ന്‍, കാ​ട്ടു​കോ​ഴി, ഉ​ടു​മ്ബ്, പെ​രു​മ്ബാ​മ്ബ് തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത്. റോ​ഡി​ല്‍ ഇ​റ​ങ്ങു​ന്ന ആ​ന​ക്കൂ​ട്ടം പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്നു​മു​ണ്ട്. ക​ല്ലാ​റ്റി​ല്‍ കു​ടി​നീ​രി​നാ​യി ഇ​റ​ങ്ങു​ന്ന ആ​ന​ക​ള്‍ ന​ദി​യി​ല്‍ ഏ​റെ​സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ് തി​രി​കെ മ​ട​ങ്ങു​ക. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ റോ​ഡ് മു​റി​ച്ചു​കി​ട​ക്കു​ന്ന​തി​നാ​ല്‍ അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​ന്‍ ത​ണ്ണി​ത്തോ​ട് റോ​ഡി​ല്‍ വ​ന​പാ​ല​ക​ര്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *